Image

സിയാല്‍ ലാഭം 179 കോടി; വാര്‍ഷിക പൊതുയോഗം 18 ന്‌

Published on 06 August, 2015
സിയാല്‍ ലാഭം 179 കോടി; വാര്‍ഷിക പൊതുയോഗം 18 ന്‌
കൊച്ചി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (സിയാല്‍) 21-ാം വാര്‍ഷിക പൊതുയോഗം 18നു രാവിലെ 11ന്‌ എറണാകുളം ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി ഹാളില്‍ നടത്തും. സിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി അധ്യക്ഷനായിരിക്കും. ഡയറക്ടര്‍ ബോര്‍ഡിലുള്ള മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ബാബു, ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, ഡയറക്ടര്‍മാരായ എം.എ. യൂസഫലി, എന്‍.വി. ജോര്‍ജ്‌, സി.വി.ജേക്കബ്‌, ഇ.എം. ബാബു, എ.കെ. രമണി, മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ. കുര്യന്‍ എന്നിവര്‍ പങ്കെടുക്കും.

2014-15 സാമ്പത്തികവര്‍ഷത്തിലെ ബാലന്‍സ്‌ ഷീറ്റ്‌, ലാഭനഷ്ട കണക്കുകള്‍, ഡയറക്ടര്‍മാരുടെയും ഓഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ട്‌ എന്നിവ അവതരിപ്പിച്ച്‌ അംഗീകാരം നേടുകയാണ്‌ അജന്‍ഡയിലെ ആദ്യ ഇനം. സിയാല്‍ വന്‍നേട്ടങ്ങള്‍ കൈവരിച്ച 2014-2015 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടാണ്‌ ഈ വര്‍ഷം പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നത്‌. മൊത്തം വരുമാനത്തില്‍ 14.55 ശതമാനം വര്‍ധന ഉണ്‌ടായിട്ടുണ്‌ട്‌. 413.96 കോടി രൂപയാണ്‌ വരുമാനം. മുന്‍വര്‍ഷം ഇത്‌ 361.39 കോടിയായിരുന്നു. ലാഭം 179.29 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത്‌ 157.46 കോടി രൂപയായിരുന്നു. അറ്റാദായം 124.37 കോടി രൂപയില്‍നിന്ന്‌ 144.58 കോടി രൂപയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക