Image

ബംഗളൂരു സ്‌കൂളിലെ പീഡനം: പ്രിന്‍സിപ്പലും ചെയര്‍മാനും അറസ്റ്റില്‍

Published on 06 August, 2015
ബംഗളൂരു സ്‌കൂളിലെ പീഡനം: പ്രിന്‍സിപ്പലും ചെയര്‍മാനും അറസ്റ്റില്‍
ബംഗളൂരു: ഈസ്റ്റ് ബംഗളൂരു സ്‌കൂളില്‍ മൂന്ന് വയസുകാരിയെ സെക്യൂരിറ്റി ഗാര്‍ഡ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് വ്യാഴാഴ്ച സ്‌കൂളിന്രെ പ്രിന്‍സിപ്പാളിനെയും ചെയര്‍മാനെയും അറസ്റ്റ് ചെയ്തു. ഐ.പി.സി 188(പൊതു നിയന്ത്രണങ്ങളുടെ ലംഘനം), 336(മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും വിഘാതമുണ്ടാക്കുന്ന പ്രവൃത്തി), വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ ഗാര്‍ഡിനെ നിയമിച്ചത് അയാളുടെ സ്വഭാവജീവിത പശ്ചാത്തലം അന്വേഷിക്കാതെയാണെന്ന് കഴിഞ്ഞ ദിവസം വനിതാശിശു സംരക്ഷണ സമിതി കണ്ടെത്തിയിരുന്നു.  

തിങ്കളാഴ്ചയാണ് ഇന്ദിരാ നഗറിലെ സ്‌കൂളില്‍ മൂന്ന് വയസുകാരി പീഡനത്തിനിരയായത്. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ കുട്ടി ജനനേന്ദ്രിയ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളൊട് വിവരം പറയുകയായിരുന്നു. പീഡനം നടന്നെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടിയും അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സഹോദരിയും പ്രതിയായ സെക്യൂരിറ്റി ഗാര്‍ഡിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ സ്‌കൂളിന്രെ സെക്രട്ടറിയെയും പ്രധാന അധ്യാപികയെയും ഇന്ദിരാ നഗര്‍ പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം, പീഡനം നടന്നത് സ്‌കൂള്‍ കോബൗണ്ടിനുള്ളില്‍ അല്ലെന്നാണ് സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സ്‌കൂളിന്രെ സര്‍വ്വഭാഗങ്ങലും സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിലാണെന്നും എന്നാല്‍, പീഡനത്തിന്രെ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം, പ്രതിയായ സെക്യൂരിറ്റി ഗാര്‍ഡ് പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക