Image

‘മറൈന്‍ ഡ്രൈവ് വാക് വേ’ ഇനി മുന്‍ രാഷ്ട്രപതി ഡോ. കലാമിന്‍െറ നാമധേയത്തില്‍

Published on 06 August, 2015
‘മറൈന്‍ ഡ്രൈവ് വാക് വേ’ ഇനി മുന്‍ രാഷ്ട്രപതി ഡോ. കലാമിന്‍െറ നാമധേയത്തില്‍

കൊച്ചി: കൊച്ചിയിലെ നാലര കി.മി ദൂരം വരുന്ന ‘മറൈന്‍ ഡ്രൈവ് വാക് വേ’ ഇനി മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നാമധേയത്തില്‍ അറിയപ്പെടും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ‘ഡോ. എ.പി.ജെ. അബ്ദുല്‍ കലാം മാര്‍ഗ്’ രാജ്യത്തിന് സമര്‍പ്പിച്ചു. ഡോ. കലാമിന്‍െറ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്നിയും ചേര്‍ന്ന് വെള്ളമൊഴിച്ചു. രാജ്യത്തെ തന്നെ ആദ്യത്തെ കലാം സ്മാരകമാണ് ഈ നടപ്പാത.

2006 ഡിസംബര്‍ 19ന് രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനത്തെിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ഇടമൊരുക്കാനാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. എന്നാല്‍ ചില്ലകള്‍ക്ക് പകരം മരങ്ങള്‍ തന്നെ മൊത്തമായി വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. വിവരമറിഞ്ഞ ഡോ. കലാം വെട്ടിമാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്ന് അന്നത്തെ ജില്ലാ കലക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് നിര്‍ദേശം നല്‍കിയിരുന്നു.

വെട്ടിയ മൂന്ന് ഗുല്‍മോഹറുകള്‍ക്ക് പകരം മുപ്പത് തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കൊച്ചിയിലത്തെിയ ഉടന്‍ ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ അന്വേഷണവുമുണ്ടായി. തൈകള്‍ നട്ടത് കാണാനും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാവലയം ഭേദിച്ച് ആഹ്ളാദാരവം മുഴക്കിയ ജനക്കൂട്ടത്തിന് നടുവില്‍നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് അന്ന് ഡോ. കലാം പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക