Image

പാര്‍ലമെന്റിലുമുണ്ട് ഒന്നു രണ്ട് തീവ്രവാദികള്‍ : സാധ്വി പ്രാചി

Published on 06 August, 2015
പാര്‍ലമെന്റിലുമുണ്ട് ഒന്നു രണ്ട് തീവ്രവാദികള്‍ : സാധ്വി പ്രാചി

ന്യൂഡല്‍ഹി : വര്‍ഗീയത ചീറ്റുന്ന തീപ്പൊരി പ്രസംഗങ്ങളിലൂടെ ഭരണകക്ഷിയുടെ തലവേദനയായി മാറിയ വി.എച്ച്.പി നേതാവ് സാധ്വി പ്രാചിയുടെ വാക്കുകള്‍ വീണ്ടും വിവാദമായി. യാക്കൂബ് മേമന്റെ വധശിക്ഷയെ വിമര്‍ശിച്ച പ്രതിപക്ഷത്തെ എം പിമാരാണ് സാധ്വി പ്രാചിയുടെ നാവിന്റെ മൂര്‍ച്ചയറിഞ്ഞത്. പാര്‍ലമെന്റിലും ഒന്നു രണ്ട് തീവ്രവാദികളുണ്ടെന്നും, അവരാണ് കോടതി ശിക്ഷിച്ച യാക്കൂബ് മേമന്റെ മരണത്തെച്ചൊല്ലി വേദനിക്കുന്നതെന്നും, ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നുമാണ് സാധ്വി പ്രാചി തുറന്നടിച്ചത്. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയ ദിനം കോണ്‍ഗ്രസ് എം.പിമാരായ ശശിതരൂര്‍, ദ്വിഗ് വിജയ് സിംഗ് തുടങ്ങിയവര്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് സാധ്വിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

അതേസമയം ഇന്നലെ കാശ്മീരില്‍ പിടിയിലായ പാക് തീവ്രവാദിയെ ഹിന്ദു സംഘടനകള്‍ക്ക് കൈമാറണമെന്നും, അവര്‍ അയാളെ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്ത് സാധ്വി പ്രാചി മറ്റൊരു വിവാദത്തിനും തിരികൊളുത്തിയിരിക്കയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക