Image

മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി

Published on 06 August, 2015
മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ ഡാമിനെതിരായ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ തള്ളിയത്. പാരിസ്ഥിതിക അനുമതി തേടിയുള്ള അപേക്ഷയില്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായും കേരളത്തെ ഒൗദ്യോഗികമായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കി കൊണ്ടുള്ള സുപ്രീംകോടതി, വിധിയില്‍ പുതിയ ഡാം ആവശ്യമില്ളെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ ഡാമിന് അനുമതി നല്‍കിയാല്‍ കോടതി വിധിക്ക് എതിരായ നടപടിയായി മാറുമെന്നും തമിഴ്നാട് പറയുന്നു. ഇക്കാര്യവും പരിഗണിച്ചാണ് കേന്ദ്രത്തിന്‍െറ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക