Image

കലാമിന്‍െറ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കം

Published on 06 August, 2015
കലാമിന്‍െറ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കം

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച അന്തരിച്ച മുന്‍ പ്രസിഡന്‍റ് ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കം. ഏറെക്കാലം കലാമിന്‍െറ അടുത്ത അനുയായി ആയിരുന്ന ശ്രീജന്‍പാല്‍ സിങ്ങാണ് ഇപ്പോള്‍ കലാമിന്‍െറ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മുന്‍ പ്രസിഡന്‍റിന്‍െറ ഓഫീസ് ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

കലാമിന്‍െറ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യാന്‍ ശ്രീജന്‍ പാല്‍ സിങ്ങിനെ ഏല്‍പ്പിച്ചിട്ടി െല്ലന്ന് ഓഫീസ് വ്യക്തമാക്കി. 'അക്കാദമിക് രംഗങ്ങളില്‍ കലാമിന്‍െറ അടുത്ത അനുയായി ആയിരുന്ന ശ്രീജന്‍പാല്‍ സിങ് കലാമിന്‍െറ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. കലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മീഡിയയുമായി പങ്കുവെക്കാന്‍ ശ്രീജന്‍പാല്‍ സിങ്ങിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് അറിയിക്കാന്‍ ഓഫീസ് ആഗ്രഹിക്കുന്നു' 

കലാമിന്‍െറ പേജുകളില്‍ വരുന്ന സംവാദങ്ങളിലും പ്രസ്താവനകളിലും ഓഫീസിന് യാതൊരു ബന്ധവുമില്ല. കലാമിന്‍െറ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്യാന്‍ സിങ്ങിനെ അറിയിച്ചിട്ടുണ്ടെന്നും ഓഫീസിന്‍െറ എക്സിക്യൂട്ടിവ് സെക്രട്ടറിയായ എച്ച്. ഷെറിഡാന്‍െറ പേരില്‍ ഇറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.

ഡോ. കലാം അന്തരിച്ച് ഉടന്‍ തന്നെ ശ്രീജന്‍ പാല്‍ സിങ് സോഷ്യല്‍ മീഡിയ പേജുകള്‍ ഏറ്റെടുത്തിരുന്നു. മരണപ്പെട്ട ദിവസം രാത്രി ഇട്ട പോസ്റ്റില്‍ സിങ് ഇങ്ങനെ പറയുന്നു 'താങ്കളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. ഇനിമുതല്‍ ഈ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഡോ. കലാമിന്‍െറ ചിന്തകള്‍, അധ്യാപനങ്ങള്‍, ദൗത്യം എന്നിവ പ്രതിഫലിക്കുന്നതായിരിക്കും'.

ഇതിനുശേഷം സ്ഥിരമായി പേജ് കൈകാര്യം ചെയ്യുന്നത് ശ്രീജന്‍പാല്‍ സിങ്ങാണ്. എന്നാല്‍ മുന്‍ പ്രസിഡന്‍റിന്‍െറ മരണശേഷം താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ചായിരുന്നു ശ്രീജന്‍പാല്‍ സിങ്ങിന്‍െറ പോസ്റ്റുകളില്‍ അധികവും. സിങ് കലാമിനെ പറ്റി ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനവും ഈ പേജില്‍ പോസ്റ്റു ചെയ്തു.

കലാമിന്‍െറ കൂടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി എന്ന നിലക്ക് തന്‍െറ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ശ്രീജന്‍ പാല്‍ സിങ്ങിന് അര്‍ഹതയുണ്ടെന്ന് ഏറെക്കാലം കലാമിന്‍െറ ശാസ്ത്ര ഉപദേശകനായിരുന്ന വി. പൊന്‍രാജ് പറഞ്ഞു. എന്നാല്‍ ഒൗദ്യോഗിക സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പേജുകളിലൂടെ കാര്യങ്ങള്‍ പങ്കുവെക്കാന്‍ സിങ്ങിന് അവകാശമില്ല. അതിനെ പറ്റി തീരുമാനിക്കാന്‍ ഒരു ഓഫീസുണ്ടെന്നും പൊന്‍രാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എന്നാല്‍ കലാം തന്നെയാണ് ഈ പേജുകള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് അധികാരം തന്നതെന്ന് ശ്രീജന്‍ പാല്‍ സിങ് അറിയിച്ചു. മുന്‍ പ്രസിഡന്‍റിന്‍െറ ഓഫീസിന് വേണ്ടെങ്കില്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യാന്‍ തയാറാണെന്നും സിങ് വ്യക്തമാക്കി.

കലാം ഷില്ലോങ് ഐ.ഐ.എമ്മില്‍ അവസാനമായി പങ്കെടുത്ത ചടങ്ങിലേക്കും ശ്രീജന്‍ പാല്‍ സിങ് അനുഗമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള തന്‍െറ അനുഭവം ശ്രീജന്‍ പാല്‍ തന്‍െറ സ്വന്തം ഫേസ്ബുക്ക് വോളില്‍ കുറിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക