Image

നാഗാകരാര്‍ അവിടുത്തെ ജനങ്ങളേയും സര്‍ക്കാരുകളേയും അപമാനിക്കുന്നതാണെന്ന് സോണിയ

Published on 06 August, 2015
നാഗാകരാര്‍ അവിടുത്തെ ജനങ്ങളേയും സര്‍ക്കാരുകളേയും അപമാനിക്കുന്നതാണെന്ന് സോണിയ
ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ തീവ്രവാദ സംഘടനയുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയില്ളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് പ്രദേശത്തെ സര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാത്ത നടപടി മോദി സര്‍ക്കാരിന്‍െറ ധാര്‍ഷ്ട്യമാണ് വെളിവാക്കുന്നത്. ഇത് അവിടുത്തെ ജനങ്ങളേയും സര്‍ക്കാരുകളേയും അപമാനിക്കുന്നതാണെന്ന് സോണിയ കുറ്റപ്പെടുത്തി. കരാറിലേര്‍പ്പെടുന്നതിന് മുമ്പ് മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താത്തത് നിരാശാജനകമാണ്.
രണ്ടു ദിവസം മുമ്പാണ് ആറു പതിറ്റാണ്ടുനീണ്ട സായുധകലാപത്തിന് അന്ത്യം കുറിക്കാനുതകുന്ന സമാധാനകരാറില്‍ നാഗാ തീവ്രവാദി സംഘടനയായ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡും (എന്‍.എസ്.സി.എന്‍.ഐ.എം) കേന്ദ്ര സര്‍ക്കാറും ഒപ്പിട്ടത്. 1997ല്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്കാണ് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ അവസാനമായത്.
സമാധാനക്കരാറില്‍ എന്‍.എസ്.സി.എന്‍.(ഐ.എം.) ജനറല്‍ സെക്രട്ടറി ടി. മുയ്വയാണ് ഒപ്പിട്ടത്. നാഗാ പ്രദേശങ്ങളുടെ ഏകീകരണം, സായുധസേനകള്‍ക്കുള്ള പ്രത്യേകാധികാരം പിന്‍വലിക്കല്‍, വെടിനിര്‍ത്തല്‍ തുടരല്‍ എന്നിവയാണ് കരാറില്‍ പ്രധാന വ്യവസ്ഥകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക