Image

സൗദിയില്‍ ചാവേര്‍ ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

Published on 06 August, 2015
സൗദിയില്‍ ചാവേര്‍ ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
ജിദ്ദ: തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ പ്രധാന നഗരമായ അബഹയില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഒമ്പതു പേര്‍ക്ക്‌ പരിക്കുണ്ട്‌. വ്യാഴാഴ്‌ച നമസ്‌കാരത്തിനിടെയാണ്‌ സംഭവം.

സൈനിക കേന്ദ്രത്തിനകത്തെ പള്ളിയിലാണ്‌ സംഭവം. ദ്രുതകര്‍മസേനയുടെ താവളത്തിനകത്തെ പള്ളിക്കകത്ത്‌ നമസ്‌കാരത്തിനിടെ ആയിരുന്നു സ്‌ഫോടനമെന്നും 10 സൈനികരും മൂന്ന്‌ തൊഴിലാളികളുമാണ്‌ കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിലെ സുരക്ഷാ വക്താവ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക