Image

താന്‍ നേരിടുന്നതു മാധ്യമ വിചാരണയെന്നു സുഷമ സ്വരാജ്

Published on 06 August, 2015
താന്‍ നേരിടുന്നതു മാധ്യമ വിചാരണയെന്നു സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ താന്‍ നേരിടുന്നതു മാധ്യമ വിചാരണയെന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണു സുഷമ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യം മുതലെടുക്കുകയല്ല.
പറയാനുള്ളതു പറഞ്ഞില്ലെങ്കില്‍ തനിക്കു നീതി കിട്ടില്ലെന്നും സുഷമ പറഞ്ഞു. ലളിത് മോദിക്കു യാത്രാനുമതിക്കു സഹായം അഭ്യര്‍ഥിച്ചു ബ്രിട്ടിഷ് ഏജന്‍സിയെ സമീപിച്ചിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമമനുസരിച്ചാണു മോദിക്കു യാത്രാനുമതി നല്‍കിയത്. ഒരു പത്രത്തിനു നല്‍കിയ മറുപടിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം ശരിവച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.


താന്‍ മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് സുഷമ വെല്ലുവിളിച്ചു. മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വിദേശത്തേക്ക് പോകാനാണ് സഹായിച്ചതെന്നും സുക്ഷമ ലോക്സഭയില്‍ വ്യക്തമാക്കി.

തന്‍െറ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. യാത്രാ രേഖകള്‍ നല്‍കാന്‍ ബ്രിട്ടണ്‍ തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യ-ബ്രിട്ടണ്‍ ബന്ധത്തെ അത് ബാധിക്കില്ല എന്ന ഉറപ്പ് മാത്രമാണ് താന്‍ നല്‍കിയത്. ഇക്കാര്യത്തില്‍ അവരുടെ നിയമങ്ങള്‍ പിന്തുടരാന്‍ തന്നെയാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ല-സുഷമ പറഞ്ഞു.

ലളിത് മോദിയുടെ ഭാര്യ ഒരു കേസിലും പ്രതിയല്ല. പോര്‍ച്ചുഗലിലേക്ക് ചികിത്സാര്‍ഥം ഭാര്യയെ കൊണ്ടുപോകാന്‍ മോദിയെ കൂടെ പോകാന്‍ അനുവദിക്കണം എന്ന മാനുഷികമായ പരിഗണനയാണ് നല്‍കിയത്. ആരായാലും താന്‍ ഇത്തരത്തിലേ ചെയ്യൂ. ഇത് തെറ്റാണെങ്കില്‍ ശിക്ഷയേറ്റുവാങ്ങാന്‍ തയാറാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക