Image

കേന്ദ്ര സര്‍ക്കാര്‍ അവശ്യമരുന്നുകളുടെ വില കുറച്ചു

Published on 05 August, 2015
കേന്ദ്ര സര്‍ക്കാര്‍ അവശ്യമരുന്നുകളുടെ വില കുറച്ചു

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അമ്പതിലധികം അവശ്യമരുന്നുകളുടെ വിലകുറച്ചു. കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. ഇതോടെ ലക്ഷണക്കണക്കിന് ആളുകള്‍ക്കു ചെറിയ വിലയില്‍ മരുന്നുകള്‍ ലഭ്യമാകുമെന്നു കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു.

വിലകുറച്ച മരുന്നുകളില്‍ ചുമ, പനി, വൈറല്‍ ഫീവര്‍, ഫ്‌ളൂ, ടൈഫോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദം, എച്ച്‌ഐവി, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുമുണെ്ടന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരവും വിലകുറച്ചിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നുണേ്ടാ എന്ന കാര്യവും സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കും. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമേഖല മരുന്നു കമ്പനികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക