Image

മലയോര കര്‍ഷകര്‍ക്കു പട്ടയം ഔദാര്യമല്ല, അവകാശമാണ്: മുഖ്യമന്ത്രി

Published on 05 August, 2015
മലയോര കര്‍ഷകര്‍ക്കു പട്ടയം ഔദാര്യമല്ല, അവകാശമാണ്: മുഖ്യമന്ത്രി

  തിരുവനന്തപുരം: മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നത് ഔദാര്യമല്ല; അവകാശമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി മലയോര മേഖലയില്‍ വസിക്കുന്ന കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പട്ടയം നല്കുന്നത് ഔദാര്യമായി കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍, പുതിയതായി ഒരാള്‍ക്കു പട്ടയം ലഭിച്ചാല്‍ അതു സര്‍ക്കാര്‍ നല്കുന്ന സൗജന്യമാണ്. വിവാദങ്ങളെ തുടര്‍ന്നാണു ഭൂമി പതിവുചട്ട ഭേദഗതി വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ റവന്യുമന്ത്രി പറഞ്ഞതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സിയുടെ നടപടിക്രമങ്ങളില്‍ പോരായ്മകളുണ്ട്. പിഎസ്‌സിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ധനമന്ത്രി മുന്‍കൈയെടുക്കും. കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ട 491 ഐഇഡി റിസോഴ്‌സസ് അധ്യാപകരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും. അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. റബറിനുള്ള സബ്‌സിഡി ലാറ്റക്‌സിനും നല്‍കാനും സിനിമയില്‍നിന്നു സെസ് തത്കാലം പിരിക്കേണ്‌ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക