Image

സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര പിബി യോഗം ഞായറാഴ്ച

Published on 05 August, 2015
 സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര പിബി യോഗം ഞായറാഴ്ച

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താനാണു യോഗം. ഞായറാഴ്ചയാണു യോഗം ചേരുക. കേരളത്തിലെ സംഘടനാവിഷയങ്ങളും രാഷ്ട്രീയസ്ഥിതിയും യോഗം ചര്‍ച്ച ചെയ്യും.

ബിജെപി-എസ്എന്‍ഡിപി സഖ്യനീക്കവും കേരളത്തില്‍ ബിജെപി വളരുന്നതിനുള്ള സാഹചര്യവും യോഗം വിലയിരുത്തും. വി.എസ്. അച്യുതാനന്ദനെതിരേയുള്ള പിബി കമ്മീഷന്റെ റിപ്പോര്‍ട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും യോഗം വിലയിരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും യോഗത്തിനെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക