Image

നാലു നഗരസഭകളുടെ രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി

Published on 05 August, 2015
നാലു നഗരസഭകളുടെ രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി


    കൊച്ചി: സംസ്ഥാനത്തെ നാലു നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഏലത്തൂര്‍ എന്നീ നഗരസഭകളുടെ രൂപീകരണമാണു റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട് എന്നീ കോര്‍പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ചായിരുന്നു പുതിയ നഗരസഭകള്‍.

കോര്‍പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ചു നഗരസഭകള്‍ രൂപവത്കരിക്കുന്നതു നിയമപരമല്ലെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരിച്ച നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. വിഭജനം സംബന്ധിച്ച് അമ്പതോളം ഹര്‍ജികളാണു ഹൈക്കോടതി ഇന്നു പരിഗണിച്ചത്. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് മറികടന്നാണു സര്‍ക്കാരിന്റെ നടപടിയെന്നും കോടതി കുറ്റപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക