Image

ഒറ്റ ബ്രാന്‍ഡ് റീട്ടെയില്‍: 100 ശതമാനം വിദേശ നിക്ഷേപമാവാം

Published on 10 January, 2012
ഒറ്റ ബ്രാന്‍ഡ് റീട്ടെയില്‍: 100 ശതമാനം വിദേശ നിക്ഷേപമാവാം
ന്യൂഡല്‍ഹി: മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയില്ലെങ്കിലും ഒറ്റബ്രാന്‍ഡ് റീട്ടെയില്‍ രംഗത്തെ വിദേശ നിക്ഷേപം 100 ശതമാനമായി ഉയര്‍ത്തി. ഇതുസംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വ്യവസായ നയ പ്രോത്സാഹന മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. 

നിയന്ത്രണങ്ങളോടെയാണ് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത്. അഡിഡാസ്, ഗുച്ചി തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ സ്വന്തം നിലയില്‍ റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ് ഇതോടെ.

നേരത്തെ ചില്ലറ വില്പന മേഖലയിലെ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഭരണപക്ഷ അംഗങ്ങളും എതിര്‍പ്പ് ശക്തമാക്കിയതോടെ സര്‍ക്കാര്‍ തീരുമാനം താല്ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക