ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശില്‍ മുസ്ലിം സംവരണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് നോട്ടീസ്. രണ്ടു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഖുര്‍ഷിദിന്റെ വാഗ്ദാനത്തിനെതിരേ ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ പ്രസ്താവന പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്.