Image

ചായയില്‍ വെള്ളം കൂടിയതു ചോദ്യംചെയ്ത യുവാവിന്റെ തലവഴി ചായ ഒഴിച്ചു

Published on 30 July, 2015
ചായയില്‍ വെള്ളം കൂടിയതു ചോദ്യംചെയ്ത യുവാവിന്റെ തലവഴി ചായ ഒഴിച്ചു

  മുണ്ടക്കയം: കോഫിബാറില്‍ ചായകുടിക്കാനെത്തിയ യുവാവ് ചായയില്‍ വെള്ളം കൂടിയതു ചോദ്യംചെയ്തപ്പോള്‍ ജീവനക്കാരന്‍ ചായ തലവഴി ഒഴിച്ചു. പൊള്ളലേറ്റ യുവാവ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെളിക്കുഴി തുമ്പശേരിയില്‍ മനുവി(23)ന്റെ മുഖത്താണു പൊള്ളലേറ്റത്. മുഖത്തിന്റെ വലതുഭാഗം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ കോഫിബാറില്‍ രാവിലെ 5.45-നാണ് ഓട്ടോ ഡ്രൈവറായ മനു ചായകുടിക്കാനെത്തിയത്. തനിക്കു ലഭിച്ച ചായയില്‍ വെള്ളം കൂടുതലാണെന്നു പറഞ്ഞപ്പോള്‍ ജീവനക്കാരന്‍ കപ്പിലിരുന്ന തിളച്ച ചായ തലവഴി ഒഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക