Image

കോട്ടയത്ത്‌ സ്വകാര്യ ബസ്‌ ഇടിച്ച്‌ വഴിയാത്രികന്‍ മരിച്ചു

Published on 30 July, 2015
കോട്ടയത്ത്‌ സ്വകാര്യ ബസ്‌ ഇടിച്ച്‌ വഴിയാത്രികന്‍ മരിച്ചു
കോട്ടയം : കോട്ടയത്തത്‌ സ്വകാര്യ ബസിടിച്ച്‌ യാത്രക്കാരന്‍ മരിച്ചു. ഏറ്റുമാനൂര്‍ വെട്ടിമുകുള്‍ സ്വദേശി കുഞ്ഞുമോ(55) നാണ്‌ മരിച്ചത്‌. കോട്ടയം മെഡിക്കല്‍ കോളജ്‌ ബസ്‌ സ്‌ന്റാന്റില്‍ ഇന്ന്‌ രാവിലെ 11.30 തോടെ ആയിരുന്നു അപകടം. കോട്ടയം-കുടമാളൂര്‍-കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സെന്റ്‌ മാര്‍ട്ടിന്‍ ബസാണ്‌ അപകടത്തില്‍ പെട്ടത്‌. കോട്ടയത്തേയ്‌ക്ക് പോകുകയായിരുന്ന ബസ്‌ സ്‌റ്റാന്റില്‍ നിന്നും പുറത്തേയ്‌ക്ക് ഇറങ്ങവേ ആയിരുന്നു അപകടം.

ബസില്‍ കയാന്‍ ശ്രമിക്കവേ നിലത്തുവീണ കുഞ്ഞുമോന്റെ തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. അപകടത്തെ തുടര്‍ന്ന്‌ ബസ്‌ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. കുഞ്ഞുമോന്റെ മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക