Image

കെ.ആര്‍. നാരായണന്റെ നാട്ടില്‍ കലാമിനു കുരുന്നുകളുടെ അന്ത്യാജ്ഞലി

Published on 30 July, 2015
കെ.ആര്‍. നാരായണന്റെ നാട്ടില്‍  കലാമിനു കുരുന്നുകളുടെ അന്ത്യാജ്ഞലി
കോട്ടയം / പാലാ: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കുറിച്ചിത്താനത്തെ കെ.ആര്‍. നാരായണന്‍ എല്‍.പി. സ്‌കൂളിലെ കുരുന്നുകള്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു.  അബ്ദുള്‍ കലാമിന്റെ സംസ്‌കാരം രാമേശ്വരത്ത് നടക്കുന്ന സമയത്താണ് കുറിച്ചിത്താനത്തെ ചടങ്ങ് നടന്നത്.  കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

അബ്ദുള്‍ കലാമിന്റെ ജീവിതം മാതൃകയാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ നിര്‍ദ്ദേശിച്ചു. ഡോ. കലാമിന്റെ ലഘുജീവചരിത്രം കുട്ടികള്‍ക്കായി അദ്ദേഹം വിവരിച്ചു. പഞ്ചായത്ത് മെമ്പര്‍ സിറിയക് വേലിക്കെട്ടേല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷൈലാ സേവ്യര്‍, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജെ. ജോസ്, കെ.കെ. സുജാത, ലിയാ മരിയാ ജോസ് എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്നു കുട്ടികളും അധ്യാപകരും കലാമിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.



കെ.ആര്‍. നാരായണന്റെ നാട്ടില്‍  കലാമിനു കുരുന്നുകളുടെ അന്ത്യാജ്ഞലി
കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ എല്‍.പി. സ്‌കൂളില്‍ കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്റെ നേതൃത്വത്തില്‍ ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സിറിയക് വേലിക്കെട്ടേല്‍, എബി ജെ. ജോസ്, ഷൈലാ സേവ്യര്‍, കെ.കെ. സുജാത, ലിയാ മരിയാ ജോസ് എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക