Image

യാക്കൂബ്‌ മേമന്റെ വധശിക്ഷ നടപ്പാക്കി; മൃതദേഹം ഉപാധികളോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

Published on 29 July, 2015
യാക്കൂബ്‌ മേമന്റെ വധശിക്ഷ നടപ്പാക്കി;  മൃതദേഹം ഉപാധികളോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
മുംബൈ: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ്‌ അബ്ദുല്‍ റസാഖ്‌ മേമന്റെ വധശിക്ഷ നടപ്പാക്കി. നാഗ്‌പൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഇന്ന്‌ രാവിലെ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന്‌ സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്ന്‌ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്‌.

മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ ഈ ശിക്ഷാ വിധിയുടെ പേരില്‍ ഉയര്‍ന്ന സമാനതകളില്ലാത്ത രാഷ്ട്രീയ കോലാഹലത്തിനും അറുതിയായി. യാക്കൂബ്‌ മേമന്‌ വധശിക്ഷ വിധിച്ച നടപടി നീതി നിഷേധമാണെന്നു ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. യാക്കൂബ്‌ മേമന്‍റെ വധശിക്ഷ ജീവപര്യന്തം തടവായി കുറക്കണമെന്നാവശ്യപ്പെട്ട്‌ വിവിധരംഗങ്ങളിലെ 40 പ്രമുഖര്‍ രാഷ്ട്രപതിക്ക്‌ നിവേദനവും നല്‍കിയിരുന്നു. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും രാം ജഠ്‌മലാനിയടക്കമുള്ള നിയമവിദഗ്‌ദരും ഒപ്പിട്ട നിവേദനമാണ്‌ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിച്ചത്‌.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യാക്കൂബ് മേമന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനുവദിച്ച സമയത്തിനകം സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കണം, സ്മാരകം നിര്‍മ്മിക്കരുത്, ചടങ്ങിന്റേയോ മൃതദേഹത്തിന്റേയോ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടരുത് തുടങ്ങിയ കര്‍ശന നിബന്ധനകള്‍ ബന്ധുക്കള്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനമായത്.

ജയിലില്‍ നിന്ന് ആംബുലന്‍സില്‍ നാഗ്പുര്‍ വിമാനത്താവളത്തിച്ച മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു. മധ്യ മുംബൈയിലെ താമസസ്ഥലത്ത് ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കിയ ശേഷം ബാന്ദ്രയിലെ ഖബറുസ്താനില്‍ മൃതദേഹം വൈകീട്ട് 5.15 ന് സംസ്‌കരിച്ചു.

എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് മേമന്‍െറ വധശിക്ഷ നടപ്പാക്കിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. രാവിലെ യാക്കൂബ് മേമനെ വിളിച്ചുണര്‍ത്തിയ ശേഷം അദ്ദേഹത്തിന് ലഘുഭക്ഷണം നല്‍കി. നമസ്കരിക്കാനും ഖുര്‍ആന്‍ വായിക്കാനുമുള്ള അവസരവും നല്‍കി. ജയിലിലെ ഡോക്ടറെ ത്തി പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി. ടാഡാ കോടതി വിധിയിലെ യാക്കൂബ് മേമനെതിരായ ഭാഗം ജഡ്ജി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്നു വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മേമന്‍െറ ഹരജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ തന്നെ നാഗ്പൂരിലെ ജയില്‍ അധികൃതര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം കൈക്കൊള്ളുകയായിരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഡി.ജി.പിക്കും ജയില്‍ എ.ഡി.ജി.പിക്കും ബുധനാഴ്ച തന്നെ നല്‍കിയിരുന്നു. സുപ്രീംകോടതിയുടെയും രാഷ്ട്രപതിയുടെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കാതെ നടപടികള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം.

മൃതദേഹം ഏറ്റുവാങ്ങാന്‍ മേമന്‍െറ ഭാര്യ രാഹിന, മകൾ സുബൈദ എന്നിവർ മറ്റ് ബന്ധുക്കളും നാഗ്പുര്‍ ജയിലില്‍ എത്തി. ഉപാധികളോടെ മേമന്‍െറ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം ജയില്‍ വളപ്പില്‍ മറവുചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഉപാധികള്‍ അംഗീകരിച്ചതോടെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

വധശിക്ഷയിൽ നിന്ന് ഇളവു നേടാൻ മേമനും കുടുംബവും പൊതുപ്രവർത്തകരും അഭിഭാഷകരും നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെട്ടു.   

 നിയമത്തിന്‍െറ എല്ലാ സൗകര്യങ്ങളും നൽകിയ ശേഷമാണ് മേമന്‍െറ വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എന്നാൽ അസാധാരണമായ തിടുക്കം കാട്ടി എന്നാണ് പൊതുപ്രവർത്തകരുടെയും വധശിക്ഷയെ എതിർക്കുന്നവരുടെയും ആക്ഷേപം.
 
1993ൽ മുംബൈയിൽ നടന്ന 13 സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം ടൈഗർ മേമനിലൂടെ നടപ്പാക്കിയ സ്ഫോടനത്തിന് ഒത്താശ ചെയ്തെന്നാണ്  യാക്കൂബ് മേമനു മേൽ ആരോപിക്കപ്പെട്ട കുറ്റം. സംഭവം നടക്കുന്നതിനു മുൻപ് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട മേമൻ ഒരു കൊല്ലത്തിനു ശേഷം തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. പിതാവ് അബ്ദുറസാക്ക് മേമനും മാതാവും മറ്റു സഹോദരങ്ങളും ബന്ധുക്കളും കേസിൽ പ്രതിയായ സാഹചര്യത്തിലാണ് യാക്കൂബ് കീഴടങ്ങിയത്. 21 കൊല്ലത്തെ ജയിൽ ശിക്ഷക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.
 ചാർട്ടേഡു അക്കൗണ്ടന്റ്‌ ആയിരുന്ന യാക്കൂബ് മേമനാണ് ടൈഗർ മേമന്‍െറ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. സഹോദരൻ ചെയ്ത കുറ്റത്തിനാണ് താൻ ശിക്ഷിക്കപ്പെടുന്നതെന്ന് മേമൻ കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ മാപ്പുസാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് മേമൻ കീഴടങ്ങിയതെങ്കിലും കൃത്യം നടത്തിയവർക്ക് സാമ്പത്തിക സഹായവും രക്ഷപ്പെടാനുള്ള യാത്രാ സഹായവും ചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ സി.ബി.ഐ അതിനു അനുവദിച്ചില്ല.
 സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു എന്നതായിരുന്നു മേമനെതിരായ കുറ്റം. ടാഡ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരിൽ 10 പേരുടെ വധശിക്ഷ അപ്പീലിൽ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു

Yakub Memon hanged in Nagpur, to be buried in Mumbai

 Yakub Abdul Razzak Memon, convicted in the March 12, 1993 Mumbai serial blasts, was hanged till death at Maharashtra's Nagpur Central Jail on Thursday morning, officials said.

He was sent to the gallows -- on his 54th birthday on Thursday -- after several of his court appeals and clemency petitions were rejected by various courts, including the Bombay High Court, the Supreme Court, the Maharashtra governor and the president of India.

Memon was hanged at 6.35 a.m. A medical team at the jail pronounced him dead a short while later, at 7.01 a.m.

Later, his body was sent for an autopsy in the jail hospital by a medical team from a Nagpur government hospital, before being cleared for the last rites.

Initially, the jail authorities were not inclined to hand over the body and planned to perform the last rites in an isolated spot in the jail campus.

After the hanging, Memon's brother Sulaiman submitted an application to the jail authorities, demanding handing over of the body to enable them perform the last rites in Mumbai.

The request was immediately processed and permission - with stringent conditions - was granted and the body handed over.

It was taken to Nagpur airport and flowing in an air ambulance for the funeral rites scheduled on Thursday evening.

Mumbai police have deployed tight security in Mahim area where the Memon's home is located and at other sensitive places in the city and the state.

Chief Minister Devednra Fadnavis will make a statement in the Maharashtra Legislature later in the day.

The legal battle continued till barely a few hours before his hanging.

Memon was the first -- and only convict out of 100 in the 1993 Mumbai bomb blasts case -- whose hanging was upheld by the Supreme Court.

The death sentence of 11 others was commuted to life.

A Mumbai Special Court had sentenced him to death in July 2007.

The death warrant was issued by a Special TADA Court judge on April 29, scheduling the execution for July 30.

Maharashtra had started preparations for the noose for Memon almost three weeks ago.

Memon filed a fresh appeal in the Supreme Court, followed by a clemency plea with the Maharashtra governor, again a fresh plea in the apex court and a final appeal with the president of India.

He got no relief from any quarters, paving the way for his execution.

The Supreme Court early Thursday rejected a last ditch attempt by him to delay his execution.

Post midnight on Thursday, the apex court bench comprising Justice Dipak Misra, Justice Prafulla C. Pant and Justice Amitava Roy rejected Memon's plea seeking 14 days' time before the execution of his death sentence is carried out.

Twitter storm follows Yakub Memon's execution

New Delhi, July 30
Twitterati took to the micro-blogging site to express their individual views about the 1993 Mumbai serial blasts accused Yakub Memon's execution on Thursday.

While some of the tweets supported the decision, there were a fair amount of people who expressed their unhappiness with the hanging.

#Yakubhanged, a hashtag used by twitterati to share their views about Memon's hanging, was a top trend on Twitter during the day.

At least three out of the 10 trending hashtags -- #YakubHanged, #IndiaKaInsaf and #Memon till 9.30 a.m. -- were related to Memon's execution. #YakubHanged remained the top trend till late afternoon.

Politicians, journalists, social activists and students were among those who took to the micro-blogging site to express their respective viewpoints.

"It's strange to see proud scions of Mao, Lenin, Stalin demanding abolition of death penalty citing human rights.. #YakubHanged," @dmalok tweeted.

"APJ Abdul Kalam and Yakub Menon, two people of the same religion to be buried today. Choice is yours, how to live your life," @Dil_logical tweeted.

The mortal remains of former president A.P.J. Abdul Kalam were laid to rest at his hometown Rameswaram in Tamil Nadu on Thursday forenoon. Yakub Memon was hanged to death early Thursday in Nagpur prison.

"Saddened by news that our government has hanged a human being. State-sponsored killing diminishes us all by reducing us to murderers too," Congress leader Shashi Tharoor tweeted.

Twitter has become very popular of late among social media users. At least 17 percent of the social network users in the country use the micro-blogging site, according to a report by market research firm eMarketer.

Memon timeline: A tale of twists and turns


Timeline of the 1993 Mumbai serial blasts convict Yakub Memon, who was hanged early Thursday in a Nagpur prison:

July 30, 2015: Yakub Memon, the brother of Tiger Memon, hanged at 6.35 a.m.

July 29, 2015: President Pranab Mukherjee and Maharashtra Governor C. Vidyasagar Rao rehected mercy pleas filed by Memon after Supreme Court upheld his death penalty.

July 28, 2015: Two-judge SC bench delivers spilt verdict on Memon's plea and refers it to chief justice for constituting larger bench.

July 27, 2015: The case faces legal issues in SC regarding curative plea of Memon.

July 23, 2015: Memon moves SC seeking stay of execution of his death sentence scheduled for July 30.

Jul 21, 2015: SC rejects Memon's curative petition, the last legal remedy to avoid execution of death sentence. Hours later he filed mercy plea with Maharashtra governor.

April 9, 2015: SC dismisses Memon's petition seeking review of death sentence which was upheld by apex court.

Jun 2, 2014: SC stays Memon's execution on plea seeking review petitions in death cases to be heard in open court instead of chambers.

May 2014: President Pranab Mukherjee rejects Memon's mercy plea.

March 21, 2013: SC upholds Memon's death sentence and commutes death sentence of 10 convicts to life. Life imprisonment of 16 out of 18 convicts also upheld.

August 29, 2012: SC reserves its order on the appeals.

November 1, 2011: SC begins hearing on appeals filed by the 100 convicts as well as the state.

September 12, 2006: Trial court delivers judgement, pronounces four members of the Memon family guilty, acquits three. Twelve convicts awarded death penalty while 20 were given life sentence.

August 10, 2006: Judge P.D. Kode says judgement will be pronounced on September 12.

June 13, 2006: Gangster Abu Salem's trial separated.

September 2003: Trial ends. Court reserves judgement.

March 20, 2003: Mustafa Dossa's remand proceedings and trial separated.

Feb 20, 2003: Dawood gang member Ejaz Pathan produced in court.

October 2000: Examination of 684 prosecution witnesses ends.

July 1999: Memon writes to Supreme Court seeking relief from the case. In his letter, he says he voluntarily returned to India.

June 30, 1995: Two accused, Mohammed Jameel and Usman Jhankanan, turn approvers in the case.

April 10, 1995: Twenty-six accused discharged by the TADA court. Charges framed against the remaining accused. Supreme Court discharges two more accused.

April 1994: Yakub Memon arrested from New Delhi Railway Station though he claimed that he was arrested in Kathmandu.

November 19, 1993: CBI takes over the case.

November 4,1993: Over 10,000-page-long primary chargesheet filed against 189 accused.

March 12, 1993: A series of bomb blasts rock Mumbai, killing in 257 people and injuring 713.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക