Image

ഉതുപ്പ് വര്‍ഗീസിനായി ഇന്‍റര്‍പോളിന്‍െറ റെഡ് കോര്‍ണര്‍ നോട്ടീസ്

Published on 29 July, 2015
ഉതുപ്പ് വര്‍ഗീസിനായി ഇന്‍റര്‍പോളിന്‍െറ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: നഴ്സ് റിക്രൂട്ട്മെന്‍റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനായി ഇന്‍റര്‍പോളിന്‍െറ റെഡ് കോര്‍ണര്‍ നോട്ടീസ്. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസില്‍ പറയുന്നു.

മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് എന്ന പേരിലാണ് ഉതുപ്പിന്‍റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഇന്‍റര്‍പോളിന്‍െറയും സി.ബി.ഐയുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഉതുപ്പ് വര്‍ഗീസിനായി ഇന്‍റര്‍പോളിന്‍െറ റെഡ് കോര്‍ണര്‍ നോട്ടീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക