Image

അമേരിക്കയില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം സ്ഥാപനമുണ്ടെന്ന് മൊഴി

Published on 29 July, 2015
 അമേരിക്കയില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം സ്ഥാപനമുണ്ടെന്ന് മൊഴി
കൊച്ചി: അമേരിക്കയിലെ ഫിലഡെല്‍ഫിയയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി സ്ഥാപനമുണ്ടെന്ന് ബംഗളൂരു വ്യവസായി എം.കെ. കുരുവിള. ‘സ്റ്റാര്‍ ഫ്ളേക്’ എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്‍െറ അമേരിക്കയിലെ നടത്തിപ്പുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തബന്ധു സാജന്‍ വര്‍ഗീസ് ആണെന്നും കുരുവിള സോളര്‍ കമീഷനില്‍ മൊഴിനല്‍കി. ഉമ്മന്‍ ചാണ്ടിക്ക് അമേരിക്കയില്‍ മുന്നൂറ് ഏക്കര്‍ തേക്കിന്‍ തോട്ടമുണ്ട്. തേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്. സ്റ്റാര്‍ ഫ്ളേകുമായി താന്‍ ചില ബിസിനസ് ഇടപാടുകള്‍ക്കായി വിളികള്‍ നടത്തിയിരുന്നു. തമിഴ്നാട് വൈദ്യുതി ബോര്‍ഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി സ്റ്റാര്‍ ഫ്ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോണ്‍ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചു.
സോളാര്‍ തട്ടിപ്പുകേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ സ്വകാര്യ ചാനലുകള്‍ തന്നെ ബംഗളൂരുവില്‍ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങള്‍ അവരോട് പറഞ്ഞു. അന്ന് വൈകുന്നേരം സ്റ്റാര്‍ ഫ്ളേകിന്‍െറ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലത്തെി തട്ടിക്കൊണ്ടുപോയത്. താന്‍ പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്‍െറ കൈയില്‍നിന്ന് തുക തട്ടിയെടുക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞത് ഈ ഇടപാടില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള പറഞ്ഞു.
http://www.madhyamam.com/news/364041/150729
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക