Image

ബംഗളൂരു സ്‌ഫോടന കേസ്: മഅ്ദനി എന്‍.ഐ.എ കോടതിയില്‍ ഹാജരായി

Published on 29 July, 2015
ബംഗളൂരു സ്‌ഫോടന കേസ്: മഅ്ദനി എന്‍.ഐ.എ കോടതിയില്‍ ഹാജരായി


ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബുധനാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരായി. കേസില്‍ 31ാം പ്രതിയായ മഅ്ദനി ചികിത്സയില്‍ കഴിയുന്ന സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ നിന്നാണ് കോടതിയിലത്തെിയത്. കേസില്‍ മഅ്ദനിയുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി റഫീഖ് ബുധനാഴ്ച കോടതിയില്‍ ഹാരജായെങ്കിലും വിസ്താരം നടന്നില്ല. പാതിവിസ്താരം പൂര്‍ത്തിയായ വിശ്വനാഥന്‍, രവിചന്ദ്രന്‍ എന്നിവരുടെ വിസ്താരം പൂര്‍ത്തിയാക്കേണ്ടതിനാല്‍ റഫീഖിന്റെ വിചാരണ സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റുകയായികയാരുന്നു.

മഅ്ദനിക്കുവേണ്ടി അഭിഭാഷകരായ ആര്‍. അശോകന്‍, മുസഫര്‍ അഹമ്മദ്, അരുണ്‍, ഷാജിത് എന്നിവര്‍ കോടതിയില്‍ ഹാജരായി. പി.ഡി.പി സംസ്ഥാന സെക്രട്ടറി മൈലക്കാട് ഷാ, ബന്ധു അനീഷ് രാജ എന്നിവരുടെ സഹായത്താലാണ് മഅ്ദനി കോടതിയിലത്തെിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക