Image

താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published on 29 July, 2015
 താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി ബി.ബി.സി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇത്തരമൊരു വാര്‍ത്തയുണ്ടെങ്കിലും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്നാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചത്. താലിബാനും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പ് പലപ്പോഴും മുല്ല ഒമര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

മുല്ല ഒമറിനെ പിടികൂടുന്നവര്‍ക്ക് 100 ലക്ഷം ഡോളറാണ് യു.എസ് സൈന്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

മുല്ല ഒമറിന്റെ ആത്മകഥ താലിബാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. 5000 വാക്കുകളിലായാണ് മുല്ല ഒമറിന്റെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നത്.

2001ല്‍ അഫ്ഗാനില്‍ യു.എസ് സൈനികനടപടി തുടങ്ങിയ ശേഷം മുല്ല ഒമറിനെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നും പുറംലോകത്തിന് ലഭിച്ചിട്ടില്ല. വ്യക്തമായ ചിത്രം പോലും ആരുടെയും കൈവശമില്ലെന്നതാണ് കൗതുകകരം.

സോവിയറ്റ് ആക്രമണകാലത്ത് മദ്രസ പഠനത്തോടെ വിദ്യാഭ്യാസം ഉപേക്ഷിച്ച മുല്ല ഒമര്‍ പിന്നീദ് ജിഹാദിയാവുകയായിരുന്നു. 1983 1991 കാലയളവില്‍ റഷ്യന്‍ ആക്രമണത്തില്‍ നാലു തവണപരിക്കേറ്റതായും ഒമറിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായും ആത്മകഥയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക