Image

പോക്കറ്റടിച്ചതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു

Published on 29 July, 2015
 പോക്കറ്റടിച്ചതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു
തിരുവന്തപുരം: പോക്കറ്റടിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനുവാണ് മരിച്ചത്. ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച ബിനുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം അപസ്മാരബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ബിനു മരിച്ചതെന്ന് പോലീസ് പറയുന്നു. ബിനുവിനെ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ആസ്പത്രിയില്‍ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബിനുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പോലിസ് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക