Image

ഞായറാഴ്ച പ്രവൃത്തി ദിനം: ചീഫ് സെക്രട്ടറി ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചു

Published on 29 July, 2015
ഞായറാഴ്ച പ്രവൃത്തി ദിനം: ചീഫ് സെക്രട്ടറി ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: ഞായറാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പിന്‍വലിച്ചു. അന്തരിച്ച മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച
സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവൃത്തിക്കുമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക് പോസ്റ്റ്.

പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇങ്ങനെയാരു തീരമാനമെടുത്തിട്ടിലെന്നും കൂടിയാലോചിക്കാതെയാണ് ചീഫ്‌സെക്രട്ടറിയുടെ പോസ്‌റ്റെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക