Image

നഴ്‌സ് റിക്രൂട്ട്‌മെന്റ്: ഉതുപ്പ് വര്‍ഗീസിനായി റെഡ് കോര്‍ണര്‍ നോട്ടീസ്

Published on 29 July, 2015
നഴ്‌സ് റിക്രൂട്ട്‌മെന്റ്: ഉതുപ്പ് വര്‍ഗീസിനായി റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനായി ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസില്‍ പറയുന്നു.

മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളിന്റെയും സി.ബി.ഐയുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ഇനി ഏതു രാജ്യത്തെ പൊലീസിനും ഉതുപ്പിനെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാനാകും.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത അല്‍സറാഫ എന്ന റിക്രൂട്ടിങ് ഏജന്‍സി വഴി 300 കോടി രൂപ തട്ടിയെടുത്തെ ന്നാണ് ഉതുപ്പിനെതിരായ കേസ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക