Image

അന്‍ഷു ഗുപ്തയ്ക്കും സഞ്ജീവ് ചതുര്‍വേദിക്കും മഗ്‌സസെ പുരസ്‌കാരം

Published on 29 July, 2015
അന്‍ഷു ഗുപ്തയ്ക്കും സഞ്ജീവ് ചതുര്‍വേദിക്കും മഗ്‌സസെ പുരസ്‌കാരം
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അന്‍ഷു ഗുപ്തയ്ക്കും എയിംസ് ഡെപ്യൂട്ടി സെക്രട്ടറി സഞ്ജീവ് ചതുര്‍വേദിക്കും രമണ്‍ മഗ്‌സസെ പുരസ്‌കാരം.
ഗൂഞ്ച് എന്ന എന്‍.ജി.ഓയുടെ സ്ഥാപകനാണ് അന്‍ഷു ഗുപ്ത. സഞ്ജീവ് ചതുര്‍വേദി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്.
2012-14 കാലയളവില്‍ എയിംസ് ചീഫ് വിജിലന്‍സ് ഓഫസറായിരിക്കെ അഴിമതി തടയുന്നതിന് കൈക്കൊണ്ട നടപടികളാണ് സഞ്ജീവ് ചതുര്‍വേദിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എയിംസിലെ 200 അഴിമതിക്കേസുകളാണ് സഞ്ജീവ് ചതുര്‍വേദി പുറത്തുകൊണ്ടുവന്നത്. 78 കേസുകളില്‍ കുറ്റക്കാരെ ശിക്ഷിക്കുകയും 87 കേസുകളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 20 ലധികം കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

ഗൂഞ്ച് എന്ന സന്നദ്ധസംഘടന പാവപ്പെട്ടവരെ സഹായിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്  അന്‍ഷു ഗുപ്തയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പഴയ വസ്ത്രങ്ങളും നഗരങ്ങളിലെ വീടുകള്‍ ഉപേക്ഷിക്കുന്ന വീട്ടുസാധനങ്ങളും ഉപയോഗപ്പെടുത്തി ഗ്രാമീണരായ പാവപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ നിര്‍മിക്കുകയാണ് ഗൂഞ്ചിന്‍െറ പ്രധാന പ്രവര്‍ത്തനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. 1999 ല്‍ ബഹുരാഷ്ട്ര കമ്പനി ജോലി ഉപേക്ഷിച്ചാണ് അന്‍ഷു ഗുപ്ത ‘ഗൂഞ്ച് ’ രൂപീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക