Image

യാക്കൂബ് മെമന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 29 July, 2015
യാക്കൂബ് മെമന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: യാക്കൂബ് മെമന്‍ വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യാക്കൂബ് മെമന്റെ തിരുത്തല്‍ ഹര്‍ജി നേരത്തെ തള്ളിയ നടപടിയില്‍ പിഴവില്ലെന്ന് മൂന്നംഗ സുപ്രീം കോടതി ബഞ്ച് വിലയിരുത്തി. സ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല. സി. പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 യാക്കൂബ് മെമന്‍ സമര്‍പ്പിച്ച ദയാഹര്‍ജി മഹാരാഷ്ട്രാ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തള്ളി.

മേമന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്‍കി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രതി തന്നെ രണ്ടുതവണ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നത്. നേരത്തെ മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.

മേമന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്. 

മരണ വാറന്‍റ് സ്റ്റേ ചെയ്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൊവ്വാഴ്ച വിധി പുറപ്പെടുവിച്ചപ്പോള്‍ മേമന്‍െറ ആവശ്യം തള്ളുകയാണെന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ വിധിച്ചത്. അഭിപ്രായഭിന്നത മൂലം മേമന്‍െറ അപേക്ഷ വിപുല ബെഞ്ചിന് വിടുകയാണ് ഇരുവരും ചെയ്തത്.   

നടപടിക്രമങ്ങളിലെ പിഴവിന് ഒരു മനുഷ്യജീവനാണ് വിലയിടുന്നത്. ഒരു തടവുകാരന് പ്രത്യേകിച്ചും വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ഭരണഘടനയുടെ 21ാം അനുഛേദം അനുസരിച്ചുള്ള തുടര്‍നപടി ക്രമങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയ യാക്കൂബ് മേമന്‍െറ പഴയ തിരുത്തല്‍ ഹരജി ചട്ടപ്രകാരം പുതിയ ബെഞ്ചുണ്ടാക്കി വീണ്ടും പരിഗണിക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്  വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക