Image

ബിജെപിയുമായി അയിത്തമില്ലെന്നു വെള്ളാപ്പള്ളി

Published on 29 July, 2015
ബിജെപിയുമായി അയിത്തമില്ലെന്നു വെള്ളാപ്പള്ളി
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗത്തിനു ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ സ്നേഹിക്കുന്ന ആരുമായും സഹകരിക്കാന്‍ എസ്എന്‍ഡിപി മടിക്കില്ല.

അമിത് ഷായുമായി സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭൂരിപക്ഷ സമുദായം സംസ്ഥാനത്തു നേരിടുന്ന അവഗണന അദ്ദേഹത്തെ അറിയിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യത്തിനായി എസ്എന്‍ഡിപി പ്രവര്‍ത്തിക്കുമെന്നും ആരുമായും സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി ആരുടേയും വാലും ചൂലുമല്ലെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള സന്ദര്‍ശനത്തിനിടെ നിവേദനം ദൂതന്‍ വഴി നല്‍കിയിരുന്നു. നേരില്‍ കാണാനാണ് വന്നത്. അബ്ദുള്‍ കലാം മരിച്ച സാഹചര്യത്തില്‍ അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് അമിത്ഷായെ കണ്ടത്.

കേരളത്തില്‍ ഭൂരിപക്ഷം നേരിടുന്ന അവഗണന അമിത് ഷായെ അറിയിച്ചുവെന്നും- വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തങ്ങളോട് സഹകരിക്കുന്നവരോട് തിരിച്ചു സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സി.പി.എമ്മിനേയും കോണ്‍ഗ്രസ്സിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക