Image

അബ്ദുള്‍ കലാമിന്റെ മൃതദേഹം മധുരയില്‍ എത്തിച്ചു

Published on 29 July, 2015
അബ്ദുള്‍ കലാമിന്റെ മൃതദേഹം മധുരയില്‍ എത്തിച്ചു

മധുര: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം തമിഴ്നാട്ടിലെ മധുരയില്‍ എത്തിച്ചു. ഇവിടെ നിന്നും മൃതദേഹം ഹെലികോപ്ടര്‍ മാര്‍ഗം ജന്മനാടായ രാമേശ്വരത്തേക്കു കൊണ്ടുപോയി. തമിഴ്നാട് ഗവര്‍ണര്‍ കെ.റോസയ്യ, ചീഫ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്നു മൃതദേഹം സ്വീകരിച്ചു. കനത്ത സുരക്ഷയാണു മധുര വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. രാമേശ്വരത്ത് എത്തിക്കുന്ന മൃതദേഹം 12.30 മുതല്‍ കിലിക്കട്ട് ഗ്രൌണ്ടില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. രാത്രി എട്ടുവരെ ഇവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ട്. തുടര്‍ന്നു രാത്രി അദ്ദേഹത്തിന്റെ ജന്മഗൃഹമായ രാമേശ്വരം മോസ്ക്് സ്ട്രീറ്റിലെ കലാം ഹൌസിലെത്തിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക