Image

കലാമിനോടുള്ള ആദരസൂചകം: കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ അടുത്ത ഞായറാഴ്ച പ്രവര്‍ത്തിക്കും

Published on 28 July, 2015
കലാമിനോടുള്ള ആദരസൂചകം: കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ അടുത്ത ഞായറാഴ്ച പ്രവര്‍ത്തിക്കും

 കാസര്‍ഗോഡ്: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. താന്‍ മരിക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കരുതെന്നും, തന്നോടുള്ള സ്‌നേഹം ഒരു അവധി ദിനം കൂടി പ്രവര്‍ത്തി ദിനമാക്കി മാറ്റിയാണു പ്രകടിപ്പിക്കേണ്ടതെന്നും നേരത്തെ കലാം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ഓഗസ്റ്റ് രണ്ടാം തീയതി ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക