Image

ഗുജറാത്തില്‍ ഇനി വോട്ട് നിര്‍ബന്ധം

Published on 28 July, 2015
ഗുജറാത്തില്‍ ഇനി വോട്ട് നിര്‍ബന്ധം
അഹമ്മദാബാദ്: പ്രാദേശിക തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തു വോട്ടു ചെയ്യുകയെന്നതു നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്തു കൊണ്ടുവന്ന ബില്ലാണിത്. അടുത്തുവരുന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്തവര്‍ക്കു ശിക്ഷയുണ്ടാകും. എന്നാല്‍, എന്താണു ശിക്ഷയെന്നു നോട്ടിഫിക്കേഷനില്‍ പറയുന്നില്ല. ശിക്ഷയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം, ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക