Image

അബ്ദുള്‍ കലാമിന് പാലാ പൗരാവലിയുടെ പ്രണാമം

Published on 28 July, 2015
അബ്ദുള്‍ കലാമിന് പാലാ പൗരാവലിയുടെ പ്രണാമം
പാലാ: ഇന്ത്യയുടെ വിശ്വപൗരന്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് പാലായുടെ ബാഷ്പാഞ്ജലി. യുവജന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാലാ പൗരാവലി കുരിശുപള്ളി കവലയില്‍ ഡോ. കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അനുശോചനയോഗത്തില്‍ പ്രസിഡന്റ് ആര്‍. മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. നായര്‍, സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി വി.ജി. വിജയകുമാര്‍, ബെന്നി മൈലാടൂര്‍, മീനച്ചില്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, ബി.ജെ.പി. ജില്ലാ വൈസ്പ്രസിഡന്റ് ടി.ആര്‍. നരേന്ദ്രന്‍, കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജെ. ജോസ്, ജോസ് കുറ്റിയാനിമറ്റം, ഡോ. സുകുമാരന്‍ നായര്‍, അഡ്വ. പി.ആര്‍. തങ്കച്ചന്‍, കെ.ആര്‍. സൂരജ്, നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം, സാബു എബ്രാഹം, ബേബി ഉഴുത്തുവാല്‍, ചെറിയാന്‍ സി. കാപ്പന്‍, രാജു ഡി. കൃഷ്ണപുരം, ടോണി തോട്ടം, ബേബി ആനപ്പാറ, സുമിത് ജോര്‍ജ്ജ്, ഇ.പി. മാത്യു ഇരുപ്പക്കാട്ട്, എം.വി. ജോര്‍ജ്ജ്, ബേബി വലിയകുന്നത്ത്, ജേക്കബ് പാംബ്ലാനി, അഡ്വ.അനില്‍ മാധവപ്പള്ളി, ഷിബു തെക്കേമറ്റം, രവി പാലാ, മാത്യു അരീക്കല്‍, കെ.ആര്‍. മുരളീധരന്‍നായര്‍, സുരേഷ് കൈപ്പട, രാജേഷ് കാവിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
യുവജന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (29-7-2015) രാവിലെ 10 മുതല്‍ കുരിശുപള്ളിക്കവലയില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമതപ്രാര്‍ത്ഥനയും സംഘടിപ്പിക്കും. 
പാലാ നഗരസഭാ കൗണ്‍സിലിന്റെ അടിയന്തിരയോഗം മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷത വഹിച്ചു.
കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഫൗണ്ടേഷന്റെ ഉത്തമസുഹൃത്തായിരുന്ന ഡോ. കലാമിന്റെ വേര്‍പാട് രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകസമിതി യോഗം മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, ഫെജി ആന്റണി, റയാന്‍ സി. മാണി, അനൂപ് ചെറിയാന്‍, ലിയാ മരിയ ജോസ്, ദിയ ആന്‍ ജോസ്, ഇവാന എല്‍സാ ജോസ് എന്നിവര്‍ പ്രസംഗിച്ചു.


അബ്ദുള്‍ കലാമിന് പാലാ പൗരാവലിയുടെ പ്രണാമം
മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് യുവജന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാലാ പൗരാവലി സംഘടിപ്പിച്ച യോഗത്തില്‍ പാലാ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പ്രസംഗിക്കുന്നു. കെ.സി. നായര്‍, ബിനു പുളിക്കകണ്ടം, എബി ജെ. ജോസ്, ബെന്നി മൈലാടൂര്‍, ആര്‍. മനോജ്, വക്കച്ചന്‍ മറ്റത്തില്‍, ഡോ. സുകുമാരന്‍ നായര്‍, സാബു എബ്രാഹം തുടങ്ങിയവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക