Image

കെ.എസ്.ആര്‍.ടി.സിയെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ല: സുപ്രീംകോടതി

Published on 11 July, 2015
കെ.എസ്.ആര്‍.ടി.സിയെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പിരിവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു.

കെ.എസ്.ആര്‍.ടി.സി പൊതുഗതാഗത സംവിധാനമാണെന്നും അതിനാല്‍ ടോളില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ടോള്‍ നിരക്ക് സംബന്ധിച്ച് കരാറുകാരുമായി ധാരണയില്‍ എത്താനും കോടതി കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദ്ദേശിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക