Image

ആനക്കൊമ്പ് വേട്ട: ഏഴു പേര്‍ അറസ്റ്റില്‍

Published on 11 July, 2015
ആനക്കൊമ്പ് വേട്ട: ഏഴു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആനക്കൊമ്പ് വേട്ട നടത്തിയ സംഘത്തിലെ ഏഴു പേരെ തിരുവനന്തപുരത്ത് അറസ്റ്റു ചെയ്തു. ഗുണ്ടാനേതാവ് ബ്രൈറ്റ് അജി ഉള്‍പ്പടെയുള്ള ഏഴു പേരാണ് ബാലരാമപുരത്ത് വച്ച് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കടത്താന്‍ വേണ്ടിയാണ് വിഗ്രഹങ്ങള്‍ നിര്‍മിച്ചതെന്ന് കരുതുന്നു. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക