Image

ജയലളിതയുടെ ആരോഗ്യനില മോശമെന്ന് സൂചന

Published on 10 July, 2015
ജയലളിതയുടെ ആരോഗ്യനില മോശമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന് തമിഴ് രാഷ്ട്രീയ രംഗത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നു, അടിയന്തരമായി കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ജയലളിത സിംഗപ്പൂരിലേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ചെന്നൈയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക