Image

ഹോളിവുഡ് നടന്‍ ഒമര്‍ ഷരീഫ് അന്തരിച്ചു

Published on 10 July, 2015
ഹോളിവുഡ് നടന്‍ ഒമര്‍ ഷരീഫ് അന്തരിച്ചു

കെയ്‌റോ: പ്രശസ്ത ഹോളിവുഡ് നടന്‍ ഒമര്‍ ഷരീഫ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കെയ്‌റോയിലായിരുന്നു അന്ത്യം. ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ എന്നീ സിനിമകളിലൂടെ ലോകപ്രശസ്തനാണ് ഒമര്‍. ലോറന്‍സ് ഓഫ് അറേബ്യയിലെ അഭിനയത്തിനു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഓസ്‌കര്‍ നോമിനേഷനും അദ്ദേഹത്തെ തേടിയെത്തി. ഡോക്ടര്‍ ഷിവാഗോയിലെ അഭിനയത്തിനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു. വളരെക്കാലമായി അല്‍ഷിമേഴ്‌സ് രോഗബാധിതനായി ചികിത്സയിലായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക