Image

ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് നേട്ടം

Published on 10 July, 2015
 ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് നേട്ടം


പട്‌ന: ബിഹാറില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിഫജെ.ഡി.യുഫകോണ്‍ഗ്രസ് പാര്‍ട്ടികള്‍ തിരിച്ചടി. ഒഴിവുവന്ന 24 സീറ്റുകളില്‍ 13 ഇടത്തും ബി.ജെ.പി ജയിച്ചു. എന്‍.ഡി.എയിലുള്ള രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിക്കാണ് ഒരു സീറ്റ്.

ഒമ്പത് സീറ്റുകളിലാണ് ജനതാ സഖ്യവും കോണ്‍ഗ്രസും വിജയം നേടിയത്. അഞ്ച് സീറ്റ് ജെ.ഡി.യുവിനും മൂന്ന് സീറ്റ് ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിന് ഒന്നുമാണ് ലഭിച്ചത്. ഒരു സീറ്റ് സ്വതന്ത്രന്‍ നേടി. വിവിധ കുറ്റൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന റിത് ലാല്‍ യാദവാണ് സ്വതന്ത്ര സ്ഥാനാര്‍ഥി. പട്‌ന സീറ്റില്‍ നിന്നാണ് ഇയാള്‍ വിജയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കേസുകളിലാണ് റിത് ലാല്‍ പ്രതിയായിട്ടുള്ളത്.

നാലു മാസത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ജനതാ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇരുപത് വര്‍ഷത്തിലധികം എതിര്‍ ചേരിയില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദ് യാദവും നിതീഷ്‌കുമാറും ബി.ജെ.പിയെ നേരിടാനാണ് ഒന്നിച്ചത്. ഇവരുടെ കൂടെ കോണ്‍ഗ്രസും കൂടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലാലുപ്രസാദ് പ്രഖ്യാപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക