Image

ഹരാരെ ഏകദിനം: ഇന്ത്യക്ക് നാല് റണ്‍സ് ജയം

Published on 10 July, 2015
ഹരാരെ ഏകദിനം: ഇന്ത്യക്ക് നാല് റണ്‍സ് ജയം


ഹരാരെ: സിംബാബ് വെക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല്  റണ്‍സിന്റെ നിറംമങ്ങിയ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെക്ക് 50 ഓവറില്‍ 251 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിംബാബ് വെ ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ എവര്‍ട്ടണ്‍ ചിഗുംബുര നേടിയ സെഞ്ച്വറി (104) പാഴായി. സ്‌കോര്‍ ഇന്ത്യ: 50 ഓവറില്‍ ആറു വിക്കറ്റിന് 255, സിംബാബ് വെ: 50 ഓവറില്‍ ഏഴുവിക്കറ്റിന് 251.

ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെയുടെ മുന്‍നിര തകര്‍ന്നെങ്കിലും ചിഗുംബുര നങ്കൂരമിട്ടു കളിക്കുകയായിരുന്നു. 160 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. സിബാന്‍ഡ 35 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. സഹഓപണറായ ചിഭാഭക്ക് മൂന്ന് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മസകഡ്‌സ 34 റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ ക്രീസിലെ ത്തിയാണ് ചിഗുംബുര മികച്ച സെഞ്ച്വറി നേട്ടം കൈവരിച്ചത്. ചിഗുംബുര മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും അവസാന ഓവറുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാനാകതാതെ സിംബാബ് വെ കീഴടങ്ങുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഭുവനേശ്വര്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക