Image

പ്രേമം സിനിമയുടെ സെന്‍സറിംഗ് കോപ്പി അന്വേഷണ സംഘം പിടിച്ചെടുത്തു

Published on 10 July, 2015
പ്രേമം സിനിമയുടെ സെന്‍സറിംഗ് കോപ്പി അന്വേഷണ സംഘം പിടിച്ചെടുത്തു

 തിരുവനന്തപുരം: പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി അന്വേഷണ സംഘം സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തു നിന്നും പിടിച്ചെടുത്തു. സെന്‍സറിംഗിനു നല്‍കിയ സിനിമയുടെ കോപ്പിയാണു ചോര്‍ന്നതെന്നു നേരത്തെ കണ്‌ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോപ്പി ഹാജരാക്കാന്‍ നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് കോപ്പികള്‍ ഹാജരാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണു കോപ്പികള്‍ പിടിച്ചെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

സിഡികള്‍ പിടിച്ചെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി സെര്‍ച്ച് വാറണ്ടും കോടതി പുറപ്പെടുവിച്ചു. ഇതു മൂന്നാം തവണയാണു സെന്‍സര്‍ ബോര്‍ഡിന്റെ ആസ്ഥാനത്ത് അന്വേഷണ സംഘം പരിശോധനകള്‍ക്കായി എത്തുന്നത്. ഇതിനു മുമ്പ് എത്തിയപ്പോള്‍ സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കുകയും ജീവനക്കാരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക