Image

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പിടിച്ചെടുത്തു

Published on 10 July, 2015
പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പിടിച്ചെടുത്തു

തിരുവനന്തപുരം: നോട്ടീസ് നല്‍കിയിട്ടും സെന്‍സര്‍ കോപ്പി ഹാജരാക്കാത്തതിനെ തുടര്‍ന്ന് പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ആന്‍റി പൈറസി സെല്‍ റെയ് ഡ് ചെയ്ത് പിടിച്ചെടുത്തു. ഇന്ന് ഉച്ചക്ക് മുമ്പ് സെന്‍സര്‍ കോപ്പി കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു റെയ് ഡ്. സെന്‍സറിംഗിനു നല്‍കിയ സിനിമയുടെ കോപ്പിയാണു ചോര്‍ന്നതെന്നു നേരത്തെ കണ്ടത്തെിയിരുന്നു.

സിഡികള്‍ പിടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ്് കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി സെര്‍ച്ച് വാറണ്ടും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച അന്വേഷണസംഘം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ പരിശോധനന നടത്തിയിരുന്നു. എന്നാല്‍ അന്ന് ചിത്രത്തിന്‍്റെ കോപ്പി നല്‍കാന്‍ ബോര്‍ഡ് തയ്യാറായില്ല. മുംബൈയിലെ ഓഫീസില്‍ നിന്നും പ്രത്യേക അനുമതി വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍്റെ വിശദീകരണം. തുടര്‍ന്നാണ് കോപ്പി നല്‍കാന്‍ ഇന്ന് ഉച്ച വരെ സമയം അനുവദിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക