Image

വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

Published on 10 July, 2015
വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
അബൂദബി: പശ്ചിമ മേഖലയിലെ റുവൈസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂര്‍ മണ്ണുത്തി പറവട്ടാനി സ്വദേശി ജിത്തു (30), ചങ്ങനാശേരി സ്വദേശി ഷാജന്‍ (41) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം ട്രക്കിന് പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ റുവൈസിലെ വര്‍ക്ക് സൈറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ജിത്തു ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്. ആഗസ്റ്റ് 30ന് വിവാഹം നടക്കാനിരിക്കെയാണ് മരണം. ഖലീഫ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക