Image

പാഠപുസ്തക അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷിക്കും: ചെന്നിത്തല

Published on 10 July, 2015
പാഠപുസ്തക അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷിക്കും: ചെന്നിത്തല
തിരുവനന്തപുരം: പാഠപുസ്തകം അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. പാഠപുസ്തകങ്ങളുടെ അച്ചടി വരും വര്‍ഷങ്ങളില്‍ വൈകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഈ വര്‍ഷം വൈകിയതിനു കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണോ എന്നാകും ചീഫ് സെക്രട്ടറി അന്വേഷിക്കുക എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക