Image

വ്യാജ പ്രേമം: സെന്‍സര്‍ ബോര്‍ഡിന് ആന്റി പൈറസി സെല്ലിന്റെ അന്ത്യശാസനം

Published on 09 July, 2015
വ്യാജ പ്രേമം: സെന്‍സര്‍ ബോര്‍ഡിന് ആന്റി പൈറസി സെല്ലിന്റെ അന്ത്യശാസനം

തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി ആന്റി പൈറസി സെല്‍. സെന്‍സറിംഗിന് നല്‍കിയ കോപ്പി പരിശോധനയ്ക്ക് വിധേയമാക്കാന്‍ വിട്ടുനല്‍കാത്ത സെന്‍സര്‍ബോര്‍ഡിന് സെല്‍ അന്ത്യശാസനം നല്‍കി. നാളെ ഉച്ചയ്ക്ക് മുന്‍പ് പകര്‍പ്പ് വിട്ടുനല്‍കണമെന്നാണ് നിര്‍ദേശം. പകര്‍പ്പ് കൈമാറാനുള്ള നിര്‍ദേശം അവഗണിചചതിനെ തുടര്‍ന്നാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക