Image

അപകടത്തിലെ പിഴവ്‌ ഹേമമാലിനി അംഗീകരിക്കണം: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

Published on 09 July, 2015
അപകടത്തിലെ പിഴവ്‌ ഹേമമാലിനി അംഗീകരിക്കണം: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ
ന്യൂഡല്‍ഹി: ഒരു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ നടി ഹേമമാലിനി തനിക്കു പറ്റിയ പിഴവ്‌ അംഗീകരിക്കുകയാണ്‌ വേണ്ടതെന്ന്‌ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ അഭിപ്രായപ്പെട്ടു.അപകടത്തില്‍പ്പെട്ട കുട്ടി റോഡില്‍ ഉപേക്ഷിക്കപ്പെട്ട പിഴവിന്‌ ഹേമമാലിനിക്കും പങ്കുണ്ട്‌. ഇത്‌ അംഗീകരിക്കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

കാറോടിക്കുമ്പോള്‍ കുട്ടിയുടെ പിതാവ്‌ ട്രാഫിക്‌ നിയമങ്ങള്‍ പാലിച്ചില്ലെന്ന്‌ ആരോപിച്ച ഹേമമാലിനിയുടെ ട്വീറ്റുകള്‍ക്ക്‌ പിന്നാലെയാണ്‌ സുപ്രിയോ തന്റെ പ്രസ്‌താവനയുമായി മുന്നോട്ടു വന്നത്‌. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ക്ക്‌ സംഭവിച്ച പിഴവാണിത്‌.

ചികിത്സയ്‌ക്ക്‌ ശേഷം രണ്ടു ദിവസം മുമ്പ്‌ ആശുപത്രി വിട്ട ഹേമ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഹേമയുടെ കാര്‍ അമിതവേഗതയിലാണ്‌ സഞ്ചരിച്ചതെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക