Image

തേനീച്ച ആക്രമണം: വിമാനം വൈകി

Published on 09 July, 2015
തേനീച്ച ആക്രമണം: വിമാനം വൈകി

മോസ്‌കോ: തേനീച്ചകളുടെ ആക്രമണത്തില്‍ മോസ്‌കോയില്‍നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകാനിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി. ആയിരക്കണക്കിന് തേനീച്ചകള്‍ യാത്രാവിമാനത്തിന്റെ ചില്ലുകളില്‍ വന്നിരിക്കുകയായിരുന്നു. മോസ്‌കോയിലെ നുകുവോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനിരുന്ന എയര്‍ബസ് 319 വിമാനമാണ് തേനീച്ചകളാല്‍ ആപ്പിലായത്. വിമാനത്തിന്റെ ചിറകിനടിയില്‍നിന്നാണ് എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് തേനീച്ചകള്‍ പുറത്തുവന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക