Image

കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

Published on 09 July, 2015
കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം


കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. കണ്ണൂര്‍ കുപ്പം സ്വദേശികളായ ലത്തീഫ്, ആമിന, മറിയം എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ തളിപ്പറമ്പിലെ കോരന്‍പീടികയിലാണ് അപകടം.

ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെറിച്ചുവീണ കാര്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂരില്‍ നിന്നും കാസര്‍കോഡേക്കുളള സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക