Image

യു.ഡി.എഫ് വിജയം ആവര്‍ത്തിക്കും -വി.എം സുധീരന്‍

Published on 09 July, 2015
യു.ഡി.എഫ് വിജയം ആവര്‍ത്തിക്കും -വി.എം സുധീരന്‍


തിരുവനന്തപുരം: യു.ഡി.എഫ് ഇനിയും വിജയം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിനാകും വിജയം. സംസ്ഥാനത്തെ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയം സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിനുള്ള അംഗീകാരമാണ്. സര്‍ക്കാറിനുള്ള സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പരാജയം സംബന്ധിച്ച സി.പി.എം വിലയിരുത്തല്‍ യാഥാര്‍ഥ്യബോധമില്ലാത്തത്.

പരാജയത്തില്‍ നിന്ന് സി.പി.എം പാഠം ഉള്‍ക്കൊള്ളണം. അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയ ശിക്ഷ മാനിച്ചെങ്കിലും സി.പി.എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ജൂലൈ 31നകം ഡി.സി.സിതലം വരെയുള്ള പുനഃസംഘടന കെ.പി.സി.സി പൂര്‍ത്തിയാക്കുമെന്നും സുധീരന്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക