Image

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറത്തു കൊന്നു

Published on 09 July, 2015
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറത്തു കൊന്നു

  കാഞ്ഞങ്ങാട്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിലേക്കു പോകുന്നവഴി കഴുത്തറത്തു കൊലപ്പെടുത്തി. പെരിയ കല്യോട്ട് പറമ്പത്ത് അമ്പലത്തിനു സമീപത്തെ അബാസിന്റെ മകന്‍ ഫഹദ് (9) ആണു കൊല്ലപ്പെട്ടത്. കല്യോട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ഫഹദിന്റെ മൃതദേഹം ഇന്നു രാവിലെ ഒമ്പതോടെ കല്യോട്ടിനു സമീപം ചാന്തന്‍മുള്ളിലാണു കണെ്ടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു തെങ്ങുകയറ്റ തൊഴിലാളിയായ വിജയനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസിക രോഗിയാണെന്നു പോലീസ് അറിയിച്ചു. മുന്‍പ് റെയില്‍പാളത്തില്‍ ബോംബ് വച്ചുവെന്ന് അജ്ഞാത സന്ദേശം നല്കിയതിനും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക