Image

ഭൂമിതട്ടിപ്പ് കേസില്‍ എ.എ.പി എം.എല്‍.എ അറസ്റ്റില്‍

Published on 09 July, 2015
ഭൂമിതട്ടിപ്പ് കേസില്‍ എ.എ.പി എം.എല്‍.എ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും നിയമസഭാ സാമാജികന്റെ അറസ്റ്റ്. മനോജ് കുമാറിനെയാണ് ഭൂമിതട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണ് അറസ്റ്റിന് പിന്നിലെന്ന് എ.എ.പി ആരോപിച്ചു.

തന്‍േറതല്ലാത്ത ഭൂമി വ്യാജ രേഖകള്‍ ചമച്ച് മനോജ്കുമാര്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്നാണ് പൊലീസ് കേസ്. കോണ്ട് ലിയില്‍ നിന്നുള്ള എം.എല്‍.എയാണ് മനോജ്കുമാര്‍. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. മനോജ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നി െല്ലന്ന് പൊലീസ് ആരോപിച്ചു.

അതേസമയം ഒരു വര്‍ഷം മുമ്പുള്ള എഫ്.ഐ.ആര്‍ കുത്തിപ്പൊക്കി പൊലീസ് പകവീട്ടുകയാണെന്ന് മനോജ്കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. മോദി ഗുണ്ടാരാജ് നടപ്പാക്കുകയാണെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം എ.എ.പി പ്രതിഷേധ പ്രകടനം നടത്തിയ സമയത്ത് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ആണിതെന്നും സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.

എ.എ.പി മന്ത്രിയായ ജിതേന്ദര്‍ സിങ് തോമറിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ബിരുദ കേസിലായിരുന്നു തോമറിനെ അറസ്റ്റ് ചെയ്തത്. എ.എ.പി സര്‍ക്കാറും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മില്‍ നടക്കുന്ന അധികാരത്തര്‍ക്കത്തിനിടയിലാണ് തോമറിന്റെയും മനോജ് കുമാറിന്റെയും അറസ്റ്റ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക